Independence

നെയ്തെടുത്ത സ്വാതന്ത്ര്യവും കൊയ്തെറിഞ്ഞ വിളയും

14 AUG 2022

ലോകത്തിലെ ഏറ്റവും വലിയ ജാനാധിപത്യഭരണം നിലനിൽക്കുന്ന ഇന്ത്യ ഇന്ന് സ്വാതന്ത്ര്യത്തിന്റെ 75 ആം വാർഷികം ആഘോഷിക്കുകയാണ്.1947 ആഗസ്ത് 14 ന് അർദ്ധരാത്രിയിൽ ആയിരുന്നു നൂറ്റാണ്ടുകളായി നീണ്ടുനിന്ന  അടിമത്വത്തിൽ നിന്നും  ഇന്ത്യൻ ജനത തങ്ങളുടെ സ്വത്വം വീണ്ടെടുത്തത്.

നിരവധി സംഘർഷങ്ങൾക്കൊടുവിൽ സൂര്യനസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യത്തെ മുട്ടുകുത്തിച്ച ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം ഓരോ ഇന്ത്യക്കാരനെയും  ത്രസിപ്പിക്കുന്ന ഒന്ന് തന്നെയാണ് .
ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിൽ കർഷകർ വഹിച്ച പങ്ക് വിസ്മരിച്ചുകൂടാതതാണ്.

ബ്രിട്ടീഷ് ഭരണത്തിൽ  ഏറ്റവും കൂടുതൽ ചൂഷണം നേരിട്ട ജനതയിൽ ഒരു വിഭാഗം  കർഷകാരാണ്. അമിതമായ നികുതിഭാരം കമ്പനി കർഷകർക്കുമേൽ ചുമത്തി പാരമ്പര്യമായി ഭക്ഷ്യ വിളകൾ മാത്രം കൃഷിചെയ്തിരുന്ന കർഷകന് ബ്രിട്ടീഷുകാരന്റെ കമ്പനി പ്രവർത്തിക്കാൻ ആവശ്യമായ അസംസ്കൃത വസ്തുക്കൾ കൃഷി ചെയ്യേണ്ടതായി വന്നു .സ്വന്തം കൃഷിയിടങ്ങൾ പോലും നഷ്ടപ്പെട്ട് വെറും തൊഴിലാളികളെ പോലെ അവർക്ക് ദുരിത ജീവിതം നയിക്കേണ്ടി വന്നു . എന്നാൽ കമ്പനി ഭരണത്തിനെതിരെ ശബ്ദമുയർത്താൻ അവർ മടി കാട്ടിയില്ല . ഇന്ത്യയിൽ കമ്പനി ഭരണത്തിനെതിരെ ആദ്യം ശബ്ദമുയർത്തിയതും കർഷകർ തന്നെയായിരുന്നു. പതിനെട്ടാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലെ കർഷകർ തങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ തെരുവിലിറങ്ങി . മലബാറിലെ മാപ്പിള കലാപവും ബംഗാളിലെ ഫെറൈസി കലാപവും തുടങ്ങി അനേകം കർഷക കലാപങ്ങൾക്ക് ഇന്ത്യ സാക്ഷ്യം വഹിച്ചു. കർഷകർ പകർന്ന സമരവീര്യം ഒട്ടും ചോരാതെ വീണ്ടും വർഷങ്ങൾ സമരം ചെയ്താണ് ഇന്ന് നാം അനുഭവിക്കുന്ന  ഈ സ്വാതന്ത്ര്യം നമ്മിൽ വന്ന് ചേർന്നത്.

സ്വാതന്ത്ര്യാനന്തരം ഇന്ത്യൻ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ല് കർഷകർ തന്നെയായിരുന്നു. ഇന്ത്യയുടെ 2020- 21 വർഷത്തെ സാമ്പത്തിക സർവേയുടെ അടിസ്ഥാനത്തിൽ ജിഡിപിയുടെ 20% കർഷകരുടെ സംഭാവനയാണ് ഇന്ത്യയുടെ ഭാവി കർഷകരുടെ കരങ്ങളിൽ ആണെന്ന് ഈ കണക്കുകൾ നമ്മെ ഓർമിപ്പിക്കുന്നു.

ഇന്ത്യൻ കാർഷിക മേഖലയ്ക്ക് ഇനിയും ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ പ്രാപ്തിയുണ്ട് എന്നാൽ അനേകം പ്രതിസന്ധികൾ നമ്മുടെ കർഷകർ നേരിടുന്നുണ്ട് എന്ന വസ്തുത വിസ്മരിക്കാൻ ആവില്ല. അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റം, അശാസ്ത്രീയമായ കൃഷി രീതികൾ, കാർഷികോല്പന്നങ്ങളുടെ വിൽപ്പനയിൽ ഇടനിലക്കാരുടെ ചൂഷണം തുടങ്ങി അനേകം പ്രതിസന്ധികൾ കർഷകർ നേരിടുന്നു. ഇത്തരം പ്രതിസന്ധികൾ യുവതലമുറയെ കാർഷികവൃത്തിയിൽ നിന്നും അകറ്റി നിർത്തുന്നു എന്നത് തീർത്തും ദുഃഖകരമായ വസ്തുതയാണ്. വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ കർഷകർ നേരിടുന്ന അനേകം പ്രശ്നങ്ങൾക്ക് അവരുടെ തോളോട് തോൾ ചേർന്ന് പരിഹാരം കാണാനും അതുവഴി നമ്മുടെ രാജ്യത്തിൻറെ വളർച്ചയ്ക്ക് ആക്കം കൂട്ടാനും ഞങ്ങളും കൂടെയുണ്ട്.

സംരക്ഷിക്കപ്പെടേണം
വളരുന്ന ബാല്യവും
തളിർക്കുന്ന ചെടികളും.
വെയിലേറ്റ് മഴയേറ്റ്
മണ്ണിന്റെ മണമറുഞ്ഞു മനമറിഞ്ഞു മുന്നേറാം...
പുതിയ കാർഷിക സംസ്‌കാരത്തിലേക്ക്..